പാലാ: സംസ്ഥാനത്തെ പഴയകാല അതല്റ്റുകളുടെ കൂട്ടായ്മയായ സ്പോര്‍ട്സ് ലെഗസി ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാലാ മിനി മാരത്തണ്‍ ഓഗസ്റ്റ് 13ന് നടക്കും. ജനറല്‍ വിഭാഗത്തില്‍ 10, 5 കിലോമീറ്റര്‍, 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് 5 കിലോമീറ്റര്‍, 16 വയസ്സില്‍ താഴെയുള്ളവര്‍ക്കു 2 കിലോമീറ്റര്‍ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണു മാരത്തണ്‍. പാലാ നഗരസഭ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് റിവര്‍വ്യൂ റോഡിലൂടെ അല്‍ഫോന്‍സ കോളേജിനു മുന്നിലെത്തി തിരികെ മെയിന്‍ റോഡ് വഴി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്നതാണ് 5 കിലോമീറ്റര്‍.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളിനു മുന്നിലെത്തി തിരികെ സ്റ്റേഡിയത്തിലെത്തും വിധമാണു 10 കിലോമീറ്റര്‍ മാരത്തണ്‍. സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന 2 കിലോമീറ്റര്‍ ഓട്ടം റിവര്‍വ്യൂ റോഡ് വഴി പോയി തിരികെ മെയിന്‍ റോഡ് വഴി സ്റ്റേഡിയത്തില്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. 10 കിലോമിറ്ററില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാംസ്ഥാനത്തിന് 5000 രൂപയും 4മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവുമാണ് സമ്മാനം. 5 കിലോമിറ്ററില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാംസ്ഥാനത്തിന് 2000 രൂപയും 4മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവുമാണ് സമ്മാനം.
45 വയസ്സിന് മുകളിലുള്ള വെറ്ററന്‍സ് വിഭാഗത്തിന്റെ ഒന്നാംസ്ഥാനത്തിന് 3000 രൂപയും രണ്ടാംസ്ഥാനത്തിന് 2000 രൂപയും മൂന്നാംസ്ഥാനത്തിന് 1000 രൂപയും 4 മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവും സമ്മാനം ലഭിക്കും. പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ 2 കിലോമീറ്റര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തിന് 3000 രൂപയും രണ്ടാംസ്ഥാനത്തിന് 2000 രൂപയും മൂന്നാംസ്ഥാനത്തിന് 1000 രൂപയും 4 മുതല്‍ 8 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവും സമ്മാനം ലഭിക്കും
ചടങ്ങില്‍ ഒളിംപ്യനും രാജ്യസഭ എംപിയുമായ പി.ടി.ഉഷ മുഖ്യാതിഥിയായി സമ്മാനദാന നിര്‍വഹിക്കും. ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ,പ്രമുഖ കായികതാരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മാരത്തണിന്റെ ലോഗോ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനും ഒളിംപിക് വെങ്കല ജേതാവുമായ പി.ആര്‍. ശ്രീജേഷ് നിര്‍വഹിച്ചു. സംസ്ഥാന അത്‌ലറ്റിക്ക് അസോസിയേഷന്‍, കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് എട്ടുവരെയാണ് രജിസ്ട്രേഷന്‍. ഫീസ് 250 രൂപ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www. sportslegacyfoundation.in ല്‍ രജിസ്റ്റര്‍ ചെയ്യണം.