പാലാ മിനി മാരത്തണ്‍ ഓഗസ്റ്റ് 13ന്

For full experience, Download our mobile application:
Get it on Google Play

പാലാ: സംസ്ഥാനത്തെ പഴയകാല അതല്റ്റുകളുടെ കൂട്ടായ്മയായ സ്പോര്‍ട്സ് ലെഗസി ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാലാ മിനി മാരത്തണ്‍ ഓഗസ്റ്റ് 13ന് നടക്കും. ജനറല്‍ വിഭാഗത്തില്‍ 10, 5 കിലോമീറ്റര്‍, 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് 5 കിലോമീറ്റര്‍, 16 വയസ്സില്‍ താഴെയുള്ളവര്‍ക്കു 2 കിലോമീറ്റര്‍ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണു മാരത്തണ്‍. പാലാ നഗരസഭ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച്‌ റിവര്‍വ്യൂ റോഡിലൂടെ അല്‍ഫോന്‍സ കോളേജിനു മുന്നിലെത്തി തിരികെ മെയിന്‍ റോഡ് വഴി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്നതാണ് 5 കിലോമീറ്റര്‍.

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളിനു മുന്നിലെത്തി തിരികെ സ്റ്റേഡിയത്തിലെത്തും വിധമാണു 10 കിലോമീറ്റര്‍ മാരത്തണ്‍. സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന 2 കിലോമീറ്റര്‍ ഓട്ടം റിവര്‍വ്യൂ റോഡ് വഴി പോയി തിരികെ മെയിന്‍ റോഡ് വഴി സ്റ്റേഡിയത്തില്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. 10 കിലോമിറ്ററില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാംസ്ഥാനത്തിന് 5000 രൂപയും 4മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവുമാണ് സമ്മാനം. 5 കിലോമിറ്ററില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാംസ്ഥാനത്തിന് 2000 രൂപയും 4മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവുമാണ് സമ്മാനം.

45 വയസ്സിന് മുകളിലുള്ള വെറ്ററന്‍സ് വിഭാഗത്തിന്റെ ഒന്നാംസ്ഥാനത്തിന് 3000 രൂപയും രണ്ടാംസ്ഥാനത്തിന് 2000 രൂപയും മൂന്നാംസ്ഥാനത്തിന് 1000 രൂപയും 4 മുതല്‍ 10 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവും സമ്മാനം ലഭിക്കും. പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ 2 കിലോമീറ്റര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തിന് 3000 രൂപയും രണ്ടാംസ്ഥാനത്തിന് 2000 രൂപയും മൂന്നാംസ്ഥാനത്തിന് 1000 രൂപയും 4 മുതല്‍ 8 വരെയുള്ള സ്ഥാനത്തിന് 500 രൂപ വീതവും സമ്മാനം ലഭിക്കും

ചടങ്ങില്‍ ഒളിംപ്യനും രാജ്യസഭ എംപിയുമായ പി.ടി.ഉഷ മുഖ്യാതിഥിയായി സമ്മാനദാന നിര്‍വഹിക്കും. ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ,പ്രമുഖ കായികതാരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മാരത്തണിന്റെ ലോഗോ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനും ഒളിംപിക് വെങ്കല ജേതാവുമായ പി.ആര്‍. ശ്രീജേഷ് നിര്‍വഹിച്ചു. സംസ്ഥാന അത്‌ലറ്റിക്ക് അസോസിയേഷന്‍, കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് എട്ടുവരെയാണ് രജിസ്ട്രേഷന്‍. ഫീസ് 250 രൂപ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www. sportslegacyfoundation.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...