പാലാ : പാലാ നഗരസഭ അധ്യക്ഷയായി എല്‍.ഡി.എഫ് സ്വതന്ത്ര അംഗം ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിന്‍ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് വി.സിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 25 പേര്‍ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്‍റെ വോട്ടാണ് അസാധുവായത്.
സി.പി.എം ചിഹ്നത്തില്‍ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസിനെ അധ്യക്ഷയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. സി.പി.എം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം സി.പി.എം പരിഗണിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. തങ്ങളുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള തര്‍ക്കമായി രൂപപ്പെട്ടു.
ഇതിനിടെ സി.പി.എമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് ഇന്ന് രാവിലെ നടന്ന യോഗത്തിനൊടുവില്‍ ജോസിന്‍ ബിനുവിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പാലാ നഗരസഭ അധ്യക്ഷ സ്ഥാനാര്‍ഥി സംബന്ധിച്ച് അന്തര്‍ നാടകങ്ങള്‍ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലര്‍ക്ക് രണ്ട് മുഖമാണ്. നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുത്. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]