പാലക്കാട് : പാലക്കാട് ഡി.സി.സിയും എ.വി ഗോപിനാഥും വിമർശനങ്ങളുമായി നേർക്കു നേർ. ഗോപിനാഥിന്റെ സമ്മർദ്ദങ്ങൾക്കും ഭീഷണിക്കും വഴങ്ങരുതെന്ന് പാലക്കാട് ഡി.സി.സി കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകിയതിലെ പ്രതിഷേധവും കെ.പി.സി.സി യെ അറിയിച്ചു. ഡി.സി.സി പുനസംഘടന ആവശ്യമില്ലെന്ന് യോഗം നിലപാട് എടുത്തു.
ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകിയ കെ.പി.സി.സി. തീരുമാനത്തിലുള്ള ഡി.സി.സിയുടെ പ്രതിഷേധവും അറിയിച്ചു. സീറ്റ് വിഭജനത്തിന്റെ പേരിൽ ഉണ്ടാകുന്ന തോൽവിയുടെ ഉത്തരവാദിത്തം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിനാണെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു. മുൻകൂട്ടി തോൽവി സമ്മതിച്ച ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ ഉടൻ രാജി വെയ്ക്കണമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. തന്നെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എ.വി.ഗോപിനാഥ്. തന്റെ അന്തിമ നിലപാട് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു.