പാലക്കാട് ഡി.സി.സിയും എ.വി ഗോപിനാഥും നേര്‍ക്കുനേര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഡി.സി.സിയും എ.വി ഗോപിനാഥും വിമർശനങ്ങളുമായി നേർക്കു നേർ. ഗോപിനാഥിന്റെ സമ്മർദ്ദങ്ങൾക്കും ഭീഷണിക്കും വഴങ്ങരുതെന്ന് പാലക്കാട് ഡി.സി.സി കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകിയതിലെ പ്രതിഷേധവും കെ.പി.സി.സി യെ അറിയിച്ചു. ഡി.സി.സി പുനസംഘടന ആവശ്യമില്ലെന്ന് യോഗം നിലപാട് എടുത്തു.

ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകിയ കെ.പി.സി.സി. തീരുമാനത്തിലുള്ള ഡി.സി.സിയുടെ പ്രതിഷേധവും അറിയിച്ചു. സീറ്റ് വിഭജനത്തിന്റെ പേരിൽ ഉണ്ടാകുന്ന തോൽവിയുടെ ഉത്തരവാദിത്തം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിനാണെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു. മുൻകൂട്ടി തോൽവി സമ്മതിച്ച ഡി.സി.സി പ്രസിഡന്റ്   വി.കെ ശ്രീകണ്ഠൻ ഉടൻ രാജി വെയ്ക്കണമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. തന്നെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എ.വി.ഗോപിനാഥ്. തന്റെ അന്തിമ നിലപാട് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...