അനധികൃത മണ്ണ് കടത്ത് ; 11 ലോറികൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തി​യ 11 ലോ​റി​ക​ൾ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. രാ​വി​ലെ പി​രി​വു​ശാ​ല കൂ​ട്ടു​പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്. എ​ട്ട് വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​ത്ത മ​ണ്ണും ഒ​രെ​ണ്ണ​ത്തി​ൽ മ​ണ​ലും ക​ണ്ടെ​ത്തി. ര​ണ്ടു ലോ​റി​ക​ൾ വ്യാ​ജ​പാ​സ്‌ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ്, ക​ണ്ണൂ​രി​ലെ പി​ലാ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലെ സി​മ​ൻ​റ്​ ക​മ്പ​നി​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വൃ​ക്ത​മാ​യ​താ​യി ടൗ​ൺ സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

മൈ​നി​ങ്‌ – ​ജി​യോ​ള​ജി വ​കു​പ്പിന്റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​ണ്ണെ​ടു​ക്ക​ലും ക​ട​ത്ത​ലും. പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വ്യാ​ജ പാ​സാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വിക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​റി​ക​ൾ മൈ​നി​ങ്‌ ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റി. ദി​വ​സേ​ന മു​പ്പ​തോ​ളം ലോ​ഡ് മ​ണ്ണാ​ണ് മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ക​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ഡി​.വൈ.​എ​സ്.​പി പി.​സി ഹ​രി​ദാ​സ്, സൗ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.ഷി​ജു എ​ബ്ര​ഹാം, എ​സ്‌.​ഐ മ​ഹേ​ഷ്കു​മാ​ർ, ഗ്രേ​ഡ് എ​സ്‌.​ഐ​ മാ​രാ​യ സി.​എ​സ് ര​മേ​ഷ്, ഷി​ബു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ എം. സു​നി​ൽ, ര​മേ​ഷ്, സി.​പി.​ഒ​ മാ​രാ​യ ര​വി, രാ​ജീ​വ്, വി​പി​ൻ, സ​ജീ​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ, ക​ണ്‍ട്രോള്‍റൂം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...

ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

0
ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും...