പാലക്കാട് : മംഗലം ഡാം തളികക്കല്ലില്‍ ആദിവാസി സ്ത്രീ ഉള്‍ക്കാട്ടിലെ തോടിന് സമീപം പ്രസവിച്ചു. സുജാതയാണ് തളിക്കലിലെ കാട്ടില്‍ പ്രസവിച്ചത്. പ്രസവ സമയത്ത് ഭര്‍ത്താവും ഭര്‍തൃ സഹോദരിയും ഒപ്പമുണ്ടായിരുന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് ആറുമാസം ഗര്‍ഭിണിയായ സുജാത വനത്തിനുള്ളില്‍ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇവരെ ഫെബ്രുവരി 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ അവിടെ നില്‍ക്കാന്‍ കഴിയാതെ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ യുവതി താമസിച്ചുവരുന്ന ഊരില്‍ ജലലഭ്യത ഉള്‍പ്പെടെ കുറവായിരുന്നതിനാല്‍ വനത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. ഇവിടെ വെച്ചാണ് പ്രസവം നടന്നത്. സുജാതയുടെ പ്രസവം അറിഞ്ഞ ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുഞ്ഞിനെ ആലത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അമ്മയെയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























