പാലക്കാട് : പാലക്കാട്ട് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ. ലോറിയെ മറികടന്നെത്തിയ ബസ് പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ ബസ് തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ലോറിയില്‍ തട്ടിയതിനു ശേഷം ബസിനടിയില്‍ വീഴുകയായിരുന്നു. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടക്കുമ്പോള്‍ തൊട്ടു പിന്നാലെയുണ്ടായിരുന്ന കാറില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് ഇതു വ്യക്തമായത്. ലോറിയും ബസും കുഴല്‍മന്ദം പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവം ; അപകടകാരണം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ
RECENT NEWS
Advertisment