പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു, ആവേശത്തിൽ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ളപ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ ഉടൻ കടക്കും. രണ്ടിടത്തും എൽ.ഡി.എഫും യു.ഡി.എഫും യുവാക്കളെ പരിഗണിക്കാനാണ് സാധ്യത. കഴിഞ്ഞതവണ മികച്ച മുന്നേറ്റം ഉണ്ടാക്കിയ പാലക്കാട് ഇത്തവണ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി രാജിവച്ചാൽ ആറുമാസത്തിനകം ഉപതെരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകളിലേക്ക് ഉടൻ കടന്നേക്കും.

ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേര് സജീവമായി യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്. സ്ഥാനാർഥിത്വത്തിൽ ഷാഫി പറമ്പിലിന്റെ അഭിപ്രായവും യു.ഡി.എഫ് കണക്കിലെടുക്കും. നിതിൻ കണിച്ചേരി, മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് എന്നിവരുടെ പേരാണ് എൽ.ഡി.എഫിൽ നിന്ന് പറഞ്ഞു കേൾക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാൻ ശോഭാ സുരേന്ദ്രനെ ഇറക്കണം എന്ന് അഭിപ്രായം ബി.ജെ.പിക്കുള്ളിൽ ശക്തമാണ്. ജില്ലയിൽനിന്നുള്ള സി. കൃഷ്ണകുമാറിന്റെ പേരും സജീവ പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...