പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവം ; ശിശുക്ഷേമസമിതി സെക്രട്ടറിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ശിശുക്ഷേമസമിതി സെക്രട്ടറിയായിരുന്ന കെ വിജയകുമാറിനെതിരെ കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ ആയയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി 324 വകുപ്പ് ചുമത്തിയുമാണ് കേസ്. ആയ നൽകിയ പരാതി കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം പോലീസിന് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്. അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതി.

സ്കെയില്‍ വെച്ച് തല്ലിയെന്നാണ് ആയ നല്‍കിയ പരാതിയിലുള്ളത്. ആയയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവെച്ചിരുന്നു. സിപിഎം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറും രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...