പാലക്കാട് : ധോണിയിലെ ജനവാസമേഖലയിൽ വീണ്ടും ആനക്കൂട്ടമിറങ്ങി. ചൂലിപ്പാടത്തിന് സമീപമാണ് മൂന്ന് ആനകൾ ഏറെ നേരം നെല്‍ക്കൃഷി ഉള്‍പ്പെടെ നശിപ്പിച്ച് നിലയുറപ്പിച്ചത്. പിടി സെവനെന്ന ഒറ്റയാനെ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനുള്ള ഒരുക്കങ്ങള്‍ക്കിടെ ആനക്കൂട്ടത്തിന്‍റെ പതിവ് സാന്നിധ്യം ആശങ്ക കൂട്ടുന്നുണ്ട്. രാവിലെ ആറ് മണിയോടെയാണ് ആനക്കൂട്ടം ചൂലിപ്പാടത്തിറങ്ങിയത്. വീടുകളുടെ സംരക്ഷണഭിത്തി തകര്‍ത്തും വ്യാപകമായി കൃഷി നശിപ്പിച്ചും വീണ്ടും ഭീതി പടര്‍ത്തി. ഈ സമയത്താണ് പാല്‍വിതരണത്തിനായി വീട്ടമ്മ ശാന്ത ചൂലിപ്പാടം വഴി നടന്നെത്തിയത്. ദൂരെ നിന്ന് ആനക്കൂട്ടത്തെ കണ്ടതോടെ പിന്തിരിഞ്ഞ് ഓടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ധോണിയിലിറങ്ങിയ ആനക്കൂട്ടത്തെയാണ് വീണ്ടും കണ്ടതെന്ന് ശാന്ത.
വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട് കയറ്റുകയായിരുന്നു. പിടി സെവനെന്ന ഒറ്റയാനെ ചട്ടം പഠിപ്പിക്കാനുള്ള കൂടിന്‍റെ നിര്‍മാണം പുനരാരംഭിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ ആനയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ കൂട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വനം വകുപ്പ് അറിയിച്ചു. കൂടിന്‍റെ ബലപരിശോധന പൂര്‍ത്തിയായാല്‍ അടുത്ത ദിവസം പിടി സെവനെ മയക്കുവെടിയുതിര്‍ത്ത് പിടികൂടുന്നതിനുള്ള നടപടി തുടങ്ങും. ഇതിനായി വയനാട്ടില്‍ നിന്നുള്ള കൂടുതല്‍ ദൗത്യ സംഘാംഗങ്ങള്‍ ധോണിയിലെത്തും. കുങ്കിയാനകളുമായുള്ള വനാതിര്‍ത്തിയിലെ പതിവ് നിരീക്ഷണം തുടരുന്നുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]