പാലക്കാട് ഇരട്ടകൊലപാതകം ; സര്‍ക്കാരിന് വീഴ്ചയില്ലെന്ന് കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാര്‍ എങ്ങനെ കുറ്റക്കാരാകുമെന്ന് കാനം ചോദിച്ചു. ഏതു കാര്യത്തിനും സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന നിലപാട് ശരിയല്ല. വര്‍ഗീയ സംഘടനകള്‍ ഗവണ്‍മെന്റിനെ അറിയിച്ചിട്ടാണോ സംഘട്ടനം നടത്തുന്നത്. ആ സംഭവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയെന്നതാണ് പരമാവധി ചെയ്യുന്നത്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ പ്രതികളെ പിടിച്ച് നിമയത്തിന് മുന്നില്‍ കൊണ്ടു വരുകയെന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അത് ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടണമെന്ന് സര്‍ക്കാരിന്റെ പൊതു ആവശ്യമാണ്. അത് സിപിഐയുടെ മാത്രം ആവശ്യമല്ല. സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. സ്വാഭാവികമായും മാധ്യമങ്ങള്‍ പോലും ആര്‍എസ്എസിനെതിരെയോ എസ്ഡിപിഐയ്‌ക്കെതിരായോ ഒന്നും പറയാറില്ല. പകരം സര്‍ക്കാരിനും പോലീസിനുമെതിരെയാണ് മാധ്യമങ്ങള്‍ പറയുന്നത്. ജനമാധ്യത്തില്‍ ഇവരെ ഒറ്റപ്പെടുത്തുന്നതിനുള്ള നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഇത്തരം ശക്തികള്‍ക്കെതിരായി ഒരു ശക്തമായ നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...