മലപ്പുറം : പാലക്കാട് തനിക്ക് മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. കേരളത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തും. അതില്‍ സംശയമില്ലെന്നും ശ്രീധരന്‍ പ്രതികരിച്ചു. പൊന്നാനിയിലെ സ്വന്തം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കും. ബി ജെ പിയിലേക്കുള്ള തന്റെ പ്രവേശനം പാര്‍ട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിജയ പ്രതീക്ഷയുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍
RECENT NEWS
Advertisment