പാലക്കാട്: തൃത്താലയില്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തൃത്താല പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് ബൈക്കിലെത്തിയ 2 അംഗ സംഘമാണ് തൃത്താല ഞാങ്ങാട്ടിരി പെട്രോള്‍ പമ്പില്‍ അക്രമം ഉണ്ടാക്കിയത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അക്രമം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച തൃത്താല പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
കണ്ണന്നൂര്‍ സ്വദേശി സംഗീത്, ബന്ധുവായ വരവൂര്‍ സ്വദേശി ആനന്ദ് എന്നിവരെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോള്‍ പമ്പ് മാനേജര്‍ തട്ടത്താഴത്ത് വീട്ടില്‍ ആഷിഫ് , ജീവനക്കാരനായ തൃത്താല കണ്ണന്നൂര്‍ സ്വദേശി കൃഷ്ണപ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുപ്പിയില്‍ പെട്രോള്‍ തരില്ലെന്ന കാരണത്താല്‍ ആയിരുന്നു പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു. തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി കൈകൊണ്ടും, ഇരുമ്പ് വസ്തു കൊണ്ട് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുള്ളത്.