പാലക്കാട് : ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൃത്യം ചെയ്തത്. ശിവദാസൻ്റെ മകൾ സൂര്യപ്രിയ (24) യാണ് കൊല്ലപ്പെട്ടത്.
മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ. പോലീസ് വീട്ടിലെത്തിയപ്പോഴാണ് കൊല നടന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. സുജീഷും സൂര്യപ്രിയയും സുഹൃത്തുക്കളായിരുന്നു.