പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗൃഹനാഥന്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. കിഴക്കഞ്ചേരി റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണിവര്‍. ഇയാളുടെ ഭാര്യ ആനന്ദവല്ലിയും മക്കള്‍ അനീഷ് ആശ എന്നിവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരാമെന്നാണ് ലഭിക്കുന്ന വിവരം. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പാലക്കാട് നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; ഗൃഹനാഥന്‍ മരിച്ചു
RECENT NEWS
Advertisment