സംസ്കൃത സർവ്വകലാശാല : എൻ.എസ്.എസ്. അവാർഡുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ വിതരണം ചെയ്തു. കാലടി മുഖ്യ ക്യാമ്പസിലെ ഭരണ നിർവ്വഹണ ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ വിവിധ അവാർഡുകൾ വിതരണം ചെയ്തു. സർവ്വകലാശാലയിലെ മികച്ച എൻ. എസ്. എസ്. യൂണിറ്റുകൾ, മികച്ച പ്രോഗ്രാം ഓഫീസർമാർ, മികച്ച വോളണ്ടിയർമാർ എന്നിർക്കുളള അവാ‍ർഡുകളാണ് വിതരണം ചെയ്തത്.

കോവിഡിന്റെ സാഹചര്യത്തിൽ മാറ്റി വെച്ച കഴിഞ്ഞ വർഷങ്ങളിലെ അവാർഡ‍ുകളും വിതരണം ചെയ്തു. മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളായി തുറവൂർ, തിരൂർ, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസുകൾ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂർ പ്രാദേശിക ക്യാമ്പസിലെ ഡോ. ആർ. ഷീലാമ്മ മികച്ച പ്രോഗ്രാം ഓഫീസർക്കുളള അവാർഡ് നേടി. മികച്ച വോളണ്ടിയർമാരായി തെരഞ്ഞെ‍ടുക്കപ്പെട്ട ഗാഥ താമരശേരി, കെ. വി. അരവിന്ദ്, എസ്. എൻ. ശരത്, എസ്. ആർ. ദേവിക, റോഷൻ ചെറിയാൻ, പ്രണവ് മോഹൻദാസ്, മുഹമ്മദ് പ്രിൻസ് എം. എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. അൻസാർ ആർ‍. എസ്. മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...