കേരളം ഭരിക്കുന്നത് ഭീരുക്കള്‍ – എല്ലാത്തിനേയും പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം ഭരിക്കുന്നത് ഭീരുക്കളാണെന്നും സര്‍ക്കാരിന് എല്ലാത്തിനേയും പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും കേസ് വരുമ്പോള്‍ ലോകായുക്തയുടെ പല്ലും നഖവും എടുക്കുകയാണ്. ലോകായുക്തയുടെ വിധിയില്‍ തെറ്റുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നിരിക്കേ എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

കേരളത്തിലെ സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമായി റിസര്‍വ് ചെയ്തിരിക്കുകയാണ്. അക്കാദമിക നിലവാരമുള്ളരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട ഏര്‍പ്പാട് സിപിഎം നിര്‍ത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോഴാണ് സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. ഇതോടെ അഴിമതി ഇല്ലാതായി. അതുപോലെ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ഥിതി പേടിച്ച്‌ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇവിടെ പഠിക്കാതെ വിദേശത്തേക്കും മറ്റും പോകുകയാണ്. അവിടെ പഠിക്കുകയും ജോലി നേടി അവിടെ തന്നെ താമസമാക്കുകയും ചെയ്യുന്നു. കേരളത്തിന് കിട്ടേണ്ട വിഭവശേഷി ഇങ്ങനെ നഷ്ടപ്പെടുന്നു. രാഷ്ട്രീയ അധിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...