ചേനപ്പാടി പാളതൈര് സമർപ്പണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്ത്, റാന്നി പള്ളിയോട സേവാ സമതി, എൻ എസ് എസ് കരയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യ തുടർച്ചയായ ചേനപ്പാടി പാളതൈര് സമർപ്പണ ഘോഷയാത്രയ്ക്ക് റാന്നി ഇട്ടിയപ്പാറയിൽ സ്വീകരണം നൽകി. ചേനപ്പാടി ഗ്രാമവാസികൾ വഴിപാടായി സമർപ്പിക്കുന്നതും വാഴൂർ തീർത്ഥപാദാശ്രമത്തിൽ തയ്യാറാക്കുന്നതുമായ തൈരാണ് സമർപ്പണം നടത്തുന്നത്.

അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടി കേളുച്ചാർ രാമച്ചാരുടെ പാള തൈര് വളരെ പ്രസിദ്ധമാണ്. റാന്നിയിൽ നല്‍കിയ സ്വീകരണത്തിന് ശ്രീനി ശാസ്താംകോവിൽ, ഭദ്രൻ കല്ലയ്ക്കൽ, എ.ജി വേണുഗോപാൽ, പി.ജി പ്രസാദ് കുമാർ, ജഗദമ്മ രാജൻ, എൻ എസ് രാമചന്ദ്രൻ നായർ, ടി എസ് സോമൻ, മോഹനൻ നായർ, കെ കെ ഭാസ്കരൻ നായർ, എ ജി ഗോപകുമാർ, പ്രദീപ് ഈറക്കൽ, എ.ജി രവീന്ദ്രകുമാർ, ഉഷ വിജയൻ, ബീന മധു എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...