Saturday, April 19, 2025 12:54 am

പൈതൽമലയും പാലക്കയം തട്ടും കയറാം ; കുളിച്ചുവരാൻ ഏഴരക്കുണ്ട് വെള്ളച്ചാട്ടം

For full experience, Download our mobile application:
Get it on Google Play

മഴയും മഞ്ഞും മാറിമാറിയെത്തുന്ന പൈതൽമല.. എത്ര വലിയ ചൂടിലും കുളിർകാറ്റും കോടമ‍ഞ്ഞുമായി വിസ്മയിപ്പിക്കുന്ന ഇടം. കണ്ണൂരുകാർ അവരുടെ ഊട്ടിയെന്നും മൂന്നാറെന്നും ഒക്കെ സ്നേഹപൂർവ്വം വിളിക്കുന്ന ഇവിടേക്ക് ഒരു യാത്ര പോയാലോ.. ഒപ്പം പൈതൽമലയും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാണുകയും ചെയ്യാം. ഒറ്റ യാത്രയിൽ ഈ മൂന്നിടങ്ങളും സന്ദർശിച്ച് വരികയെന്നത് എളുപ്പമല്ലെങ്കിലം കണ്ണൂർ കെഎസ്ആർടിസിക്കൊപ്പമാണെങ്കിൽ സംഗതി എളുപ്പമാണ്. കെഎസ്ആർടിസി കണ്ണൂർ ബജറ്റ് ടൂറിസം സെൽ ഏകദിന യാത്രയായി അവതരിപ്പിക്കുന്ന പൈതൽമല-പാലക്കയം തട്ട്- ഏഴരക്കുണ്ട് വെള്ളച്ചാട്ടം പാക്കേജ് കണ്ണൂരിൽ നിന്ന് വ്യത്യസ്തമായ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്.

രാവിലെ 6.30ന് കണ്ണൂരിൽ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ടോടെ മടങ്ങിയെത്തും. കണ്ണൂരിൽ നിന്നും 52 കിലോമീറ്റർ അകലെയാണ് പൈതൽമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലുള്ള പൈതൽമലയിലെ പ്രധാന ആകർഷണം ഇവിടെ മലമുകളിലേക്കുള്ള ട്രെക്കിങ് ആണ്. കാടും മലയും കുന്നും പുൽമേടും ഒക്കെ കയറി വെയിലും മഴയും മഞ്ഞും കൊണ്ടുപോകുന്ന യാത്ര തികച്ചും ഒരു സാഹസിക യാത്ര തന്നെയാണ്.

നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ഇവിടം വൈതൽ മല എന്നായിരുന്നു പണ്ടുകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഇവിടേക്ക് കയറുവാൻ ആരോഗ്യം കുറച്ചുപോരാ എന്നതാണ് പലരെയും അകറ്റിനിർത്തുന്നത്. പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും യാത്രക്കാർക്ക് വെല്ലുവിളിയാണ്. യാത്രയിൽ മഴ പെയ്താൽ പൈതൽമലയിൽ വൻപൊളി വൈബ് ആയിരിക്കുമെങ്കിലും പുൽമട്ടിൽ മരങ്ങളൊന്നുമില്ലാച്ത ഭാഗത്ത് വെച്ച് മഴ പെയ്താൽ കല്ല് എടുത്തു എറിയുന്ന പോലെയാണ് അനുഭവപ്പെടുക. ഒപ്പം തണുപ്പും കൂടിയാകുമ്പോൾ ഒരു രക്ഷയുമുണ്ടാവില്ല. പൈതൽമലയിൽ നിന്നും ഇറങ്ങിയാൽ അടുത്തയിടം ഏഴരക്കുണ്ട് വെള്ളച്ചാട്ടം ആണ്.

ഏഴ് തട്ടുകളായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പൈതൽമലയിൽ നിന്നും ഇറങ്ങുന്ന വഴിയിൽ കാണാം. ഏഴ് തട്ടുകളായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ പൊട്ടൻപ്ലാവ് എന്ന സ്ഥലത്തിനു തൊട്ടുമുൻപായാണുള്ളത്. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കമ്പിവേലി കെട്ടിയ വഴിയിലൂടെയാണ് യാത്ര. 1200 മീറ്റർ ദൂരം നടന്നുവേണം പോകാൻ. വലിയ ആഴത്തിലല്ല വെള്ളച്ചാട്ടം പതിക്കുന്നത് എന്നതിനാൽ ഇതിൽ ഇറങ്ങാനും സാധിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ നിന്നും പാലക്കയം തട്ടിലേക്കാണ് അടുത്ത യാത്ര. കണ്ണൂരിന്റെ ഊട്ടിയെന്ന് ഇവിടം അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള പാലക്കയം തട്ട് പൈതൽ മലയിൽ നിന്നും 15 കിലോമീറ്റർ യാത്ര ചെയ്തുവേണം എത്താൻ. മുകളിലേക്കുള്ള നടത്തവും അവിടെ ചെന്നുനിന്നാൽ കാണുന്ന വ്യൂവും ഒക്കെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. പൈതൽമലയോളം ബുദ്ധിമുട്ടേറിയ നടത്തവും ഇവിടെ വേണ്ട.

രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെയാണ് പാലക്കയം തട്ട് പ്രവേശന സമയം. പൈതൽമല, കുടക്, വളപട്ടണം പുഴ, തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ നിന്നാൽ കാണാം. സെപ്റ്റംബർ 24 ഞായറാഴ്ചയാണ് കണ്ണൂർ ഡിപ്പോയിൽ നിന്നും ഈ യാത്ര പുറപ്പെടുന്നത്. 880 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഭക്ഷണവും ടിക്കറ്റും മൂന്ന് സ്ഥലത്തേക്കുമുള്ള പ്രവേശനഫീസും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ- 8089463675, 9496131288

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...