റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന 63.16 കോടി രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ റെക്കോർഡ് വരുമാനം. 2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ വരുമാനം നൂറു കോടി രൂപ കവിഞ്ഞതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. 103,24,13,525 (നൂറ്റി മൂന്നു കോടി ഇരുപത്തി നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്) രൂപയാണു രേഖപ്പെടുത്തിയ വരുമാനം. മുൻ വർഷം ഇതു 97.32 കോടി രൂപയായിരുന്നു. അതിനു മുൻപുള്ള വർഷങ്ങളിൽ യഥാക്രമം 86.06 കോടിയും 80.62 കോടിയും.പ്രതിവർഷം ശരാശരി 1.20 കോടി ഭക്തരാണു പഴനിയിലെത്തുന്നത്. അന്നദാനം, സൗജന്യ മുടിക്കാണിക്ക, പ്രസാദ വിതരണം, ക്ഷേത്ര ഭരണസമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സൗജന്യ ഭക്ഷണപദ്ധതി ഉൾപ്പെടെ വിവിധ സേവനങ്ങൾ ക്ഷേത്രം നടപ്പാക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏകദേശം 140 കോടി രൂപയുടെ സൗജന്യ സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.ക്ഷേത്രത്തിലെ പ്രസിദ്ധമായ പഞ്ചാമൃതത്തിന്റെ വിൽപനയും ഈ വർഷം റെക്കോർഡിലെത്തിയതായി ഭരണസമിതി അറിയിച്ചു. 1435 റവന്യൂ വർഷത്തിൽ 63.16 കോടി രൂപയുടെ പഞ്ചാമൃതമാണു ഭക്തർ വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...