കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം അറുപത് ശതമാനം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍. നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാലത്തിന്‍റെ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ ആര്‍ഡി എസ് പ്രോജക്ടും എഞ്ചിനീയര്‍മാരുടെ സംഘടനയും മറ്റും നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് എം.എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയുംഅടങ്ങുന്ന ബഞ്ച് തീര്‍പ്പാക്കി. പാലം പൊളിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ ആവശ്യങ്ങള്‍ അപ്രസക്തമായന്ന് കോടതി വ്യക്തമാക്കി.
നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് കരാര്‍.
പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മുമ്ബ് നല്‍കിയ കരാറുകളില്‍നിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്.