കോവിഡ്‌ നേരിടാൻ ഇന്ത്യയെടുത്തത് നിർണായക നടപടികൾ : ഐഎംഎഫ് മേധാവി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : കോവിഡ് വ്യാപനത്തിനും അതു സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾക്കുമെതിരെ നിർണായക നടപടികളെടുത്ത ഇന്ത്യയെ അഭിനന്ദിച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ പദ്ധതികൾ ഈ വർഷവും കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ഇത്തരം നടപടികൾ മൂലം എഎംഎഫിന്‍റെ പുറത്തുവരാനിരിക്കുന്ന സാമ്പത്തിക സർവേയായ വേൾഡ് ഇക്കണോമിക് അപ്ഡേറ്റിൽ ഇന്ത്യയെപ്പറ്റിയുണ്ടാവുക അത്ര മോശം കാഴ്ചപ്പാടായിരിക്കില്ലെന്നും ഐഎംഎഫ് മേധാവി പറഞ്ഞു.

‘വേൾഡ് ഇക്കണോമിക് അപ്ഡേറ്റ് പുറത്തിറക്കുന്ന ജനുവരി 26 നായി കാത്തിരിക്കണമെന്ന് ഞാൻ പറയുമ്പോൾ അത് ഏറ്റവുമധികം ബാധകമാകുക ഇന്ത്യയ്ക്കാണ്. കാരണം കോവിഡിനെതിരെയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കെതിരെയും നിർണായക തീരുമാനങ്ങളും നടപടികളുമെടുത്തത് ഇന്ത്യയാണ്.’ ജോർജീവ വ്യക്തമാക്കി. ഇത്ര വലിയ ജനസംഖ്യയും വളരെ അടുത്തിടപഴകുന്ന സമൂഹങ്ങളുമുള്ള രാജ്യത്ത് കോവിഡ് ലോക്ഡൗൺ വളരെ സംഭവബഹുലമായിരുന്നു. ഇന്ത്യ നീങ്ങിയത് വളരെ കൃത്യമായ നിയന്ത്രണങ്ങളും ലോക്ഡൗണും നടപ്പാക്കിയാണ്. നയപരമായ പിന്തുണയോടെയുള്ള അത്തരം മാറ്റങ്ങൾ ഗുണം ചെയ്തു. കോവിഡിനു മുമ്പുള്ള അവസ്ഥയിലാണ് മിക്കവാറും ഇന്ത്യ. സാമ്പത്തിക പ്രവർത്തനങ്ങൾ ഗണ്യമായ തോതിൽത്തന്നെ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു. അതേസമയം ലിംഗസമത്വത്തിൽ ഇന്ത്യ ഇനിയും മുന്നേറേണ്ടതുണ്ടെന്നും ജോർജീവ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...