പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കു​ന്ന​ത്​ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി പു​ന​ര്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന്​ ഡി.​എം.​ആ​ര്‍.​സി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കു​ന്ന​ത്​ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി പു​ന​ര്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന്​ ഡി.​എം.​ആ​ര്‍.​സി വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ മു​റി​ച്ചി​റ​ക്കി​യ സ്​​പാ​നു​ക​ളി​ല്‍ ജാ​ക്ക​റ്റി​ങ്​ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ 11 സ്​​പാ​ന്‍ പൊ​ളി​ക്കു​ന്ന​ത്​ പൂ​ര്‍​ത്തി​യാ​യി. പാ​ല​ത്തി​ലെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ കെ.​എം.​ആ​ര്‍.​എ​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ഡ്വൈ​സ​ര്‍ ഇ. ​ശ്രീ​ധ​ര​ന്‍ ബു​ധ​നാ​ഴ്​​ച സ​ന്ദ​ര്‍​ശി​ച്ചു. എ​ട്ടു​മാ​സം കൊ​ണ്ട്​ പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ പാ​ല​ത്തി​ല്‍ പ​ണി​ക​ള്‍ തു​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ 11ാമ​ത്തെ സ്​​പാ​നിന്റെ സ്ലാ​ബു​ക​ള്‍ മു​റി​ച്ചു​മാ​റ്റ​ല്‍ പൂ​ര്‍​ത്തി​യാ​യി. മ​റ്റ്​ ര​ണ്ട്​ സ്​​പാ​നിന്റെ ഗ​ര്‍​ഡ​റു​ക​ള്‍ ഇ​റ​ക്കു​ന്ന പ​ണി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ​യാ​ഴ്​​ച ത​ന്നെ 13 സ്​​പാ​നു​ക​ളു​ടെ പൊ​ളി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്​

ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ണി​ക​ള്‍ നീ​ങ്ങു​ന്ന​ത്. ബാ​ക്കി നാ​ല്​ സ്​​പാ​നു​ക​ളു​ടെ ഗ​ര്‍​ഡ​റു​ക​ള്‍ പൊ​ളി​ച്ചി​റ​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച കൊ​ണ്ട്​ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന്​​ പു​ന​ര്‍​നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്​​ട്​ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. പാ​ല​ത്തിന്റെ സെ​ന്‍​ട്ര​ല്‍ സ്​​പാ​നു​ക​ളി​ലും ഗ​ര്‍​ഡ​റു​ക​ളി​ലും വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 18 പി​യ​ര്‍ ക്യാ​പ്പു​ക​ളി​ല്‍ 16 എ​ണ്ണ​ത്തി​ലും വി​ള്ള​ല്‍ ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട്​ ല​ഭി​ച്ചി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി തു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...