തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. അഴിമതിക്കേസില്‍ തുടര്‍നടപടികള്‍ക്കായി പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇതോടെ വിജിലന്‍സിന് അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകാം. പാലാരിവട്ടം പാലം അഴിമതിക്കേസിലും ആലുവ മണപ്പുറം പാലം നിര്‍മാണ അഴിമതി കേസിലും പ്രോസിക്യൂഷന്‍ വൈകുന്നതെന്താണെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
RECENT NEWS
Advertisment