കൊല്ലം : എഴുകോണ്‍ – കുണ്ടറ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ തടികയറ്റി വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ നാലോടെ എഴുകോണ്‍ – കുണ്ടറ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. കൊല്ലത്തേക്ക് വരികയായിരുന്ന പാലരുവി എക്സ് പ്രസ്സ് എഴുകോണ്‍ സ്റ്റേഷന്‍ വിട്ടതോടെയാണ് ട്രാക്കില്‍ വന്‍ ശബ്ദം കേട്ടത്. ട്രാക്കിന് സമീപം മുറിച്ചിട്ടിരുന്ന വലിയ തടിക്കഷണം ട്രാക്കിന് കുറുകെ വെച്ച് ട്രയിന്‍ അപകടമുണ്ടാക്കാനുള്ള നീക്കമാണെന്നാണ് പോലീസ് നിഗമനം. നൂറുമീറ്റര്‍ വരെ ട്രയിന്‍ തടി കഷണവുമായി നീങ്ങിയതായി യാത്രക്കാര്‍ പറയുന്നു.
ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം ; പാലരുവി എക്സ് പ്രസ്സ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു ; സംഭവം ഇന്ന് പുലര്‍ച്ചെ നാലിന്
RECENT NEWS
Advertisment