കൊച്ചി : ഇസ്രായേലില്‍ പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. രാത്രി 9 മണിയോടെ മൃതദേഹം ഇടുക്കിയിലെ കീരിത്തോട്ടില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് ആറര മണിയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം സൗമ്യയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് നാളെ ഉച്ചയ്ക്ക് 2 മണിയോടെ കീരിത്തോട് പള്ളിയില്‍വെച്ചായിരിക്കും സംസ്‌കാരം.
ഇസ്രയേലില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
RECENT NEWS
Advertisment