കണ്ണൂര്‍: പാലത്തായി പീഡന കേസിൽ പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു. കഴിഞ്ഞ ദിവസം സംഘത്തില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ നാര്‍ക്കോട്ടിക്സ് എ.എസ്.പി രീഷ്മ രമേഷ് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരും.
കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നല്‍കിയ സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയെ കൂടി ഉള്‍പ്പെടുത്തി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിച്ചത്.
ഇന്ന് കൗണ്‍സിലിംഗ് വിദഗ്ധര്‍ക്കൊപ്പമാണ് ഉദ്യോഗസ്ഥ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് പതിന്നൊന്നരയോടെ എത്തിയ സംഘം മൂന്ന് മണിക്കൂര്‍ കുട്ടിക്ക് ഒപ്പം ചിലവഴിച്ചു. പീഡനം നടന്ന തീയതി ഉറപ്പാക്കുന്നതിനാണ് പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.