പാലത്തായി പീഡന കേസ് : പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനുള്ള നടപടി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പാലത്തായി പീഡന കേസിൽ പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു. കഴിഞ്ഞ ദിവസം സംഘത്തില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ നാര്‍ക്കോട്ടിക്സ് എ.എസ്.പി രീഷ്മ രമേഷ് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരും.

കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നല്‍കിയ സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയെ കൂടി ഉള്‍പ്പെടുത്തി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിച്ചത്.
ഇന്ന് കൗണ്‍സിലിംഗ് വിദഗ്ധര്‍ക്കൊപ്പമാണ് ഉദ്യോഗസ്ഥ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് പതിന്നൊന്നരയോടെ എത്തിയ സംഘം മൂന്ന് മണിക്കൂര്‍ കുട്ടിക്ക് ഒപ്പം ചിലവഴിച്ചു. പീഡനം നടന്ന തീയതി ഉറപ്പാക്കുന്നതിനാണ് പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....