മുംബൈ : മഹാരാഷ്ട്രയിലെ പാല്‍ഘറിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭാരത് കെമിക്കല്‍ പ്ലാന്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടം.
പാല്‍ഘറിലെ താരാപുര്‍ വ്യവസായ മേഖലയിലാണ് ഭാരത് കെമിക്കല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പരുക്കേറ്റവരെ തുംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.