മാസ്‌ക് ധരിക്കാതെ എത്തിയ സ്ത്രീകളോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട എസ്‌ഐയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത സ്ത്രീകളോടു പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്‌ഐയെ സ്ഥലം മാറ്റിയെന്ന് ആരോപണം. വി.ജി.ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആരെയോ ഫോണില്‍ വിളിച്ചു. ഫോണില്‍ മന്ത്രി സജി ചെറിയാനാണെന്നു പറഞ്ഞ് സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും അതു നിരസിച്ചതിനാണു നടപടിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.

അതേസമയം സംഭവത്തെപ്പറ്റി അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 22നു ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം നടന്നത്. ട്രാഫിക് പോലീസ് പരിശോധന നടത്തുമ്പോള്‍ മാസ്‌ക് ധരിക്കാതെ എത്തിയ രണ്ട് സ്ത്രീകളോടു പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് എസ്‌ഐ പറയുന്നു.

സ്ത്രീകളില്‍ ഒരാള്‍ മൊബൈലില്‍ ആരെയോ വിളിച്ച ശേഷം ഫോണ്‍ നീട്ടി, ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കോവിഡ് കാലമായതിനാല്‍ മറ്റൊരാളുടെ ഫോണ്‍ ഉപയോഗിക്കില്ലെന്ന് അവരെ അറിയിച്ചിരുന്നെന്നും എസ്‌ഐ പറയുന്നു. ഒന്നരവര്‍ഷമായി ചെങ്ങന്നൂരില്‍ ട്രാഫിക് എസ്‌ഐയാണ് ഗിരീഷ് കുമാര്‍. 3 വര്‍ഷമെങ്കിലും കഴിയാതെ സാധാരണ സ്ഥലംമാറ്റം ഉണ്ടാകാറില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...