Thursday, July 3, 2025 9:44 pm

പാലിയേക്കര ടോള്‍ പ്ലാസയില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ ജീവനക്കാരുടെ ക്രൂരമായ ആക്രമണം ; രണ്ടുപേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ട്രാക്ക് തെറ്റിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ ജീവനക്കാരുടെ കയ്യേറ്റവും അസഭ്യവര്‍ഷവും. പരിക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നെന്മണിക്കര വെളിയത്തുപറമ്പില്‍ വിമല്‍ (40), ഭാര്യ തനൂജ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിമലിന്റെ മൊബൈലും എറിഞ്ഞുടച്ചതായി പരാതിയില്‍ പറയുന്നു. നടത്തറ പഞ്ചായത്തില്‍ വിഇഒയായ ഭാര്യയെ ഓഫീസിലാക്കാന്‍ പാലിയേക്കരയിലൂടെ കടന്നു പോവുകയായിരുന്നു വിമല്‍. വാഹനക്കുരുക്കില്‍ പെട്ടതോടെ ഒഴിഞ്ഞു കിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നതാണ് പ്രശ്‌നത്തിനു കാരണം. മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കു പിന്നാലെ ഫാസ്ടാഗ് ട്രാക്കില്‍ കടന്നതായിരുന്നു ഇവര്‍.

ട്രാക്ക് തെറ്റിച്ചു വരുന്നവരെയെല്ലാം ടോള്‍ ബൂത്തിനു സമീപത്തു നിന്ന ജീവനക്കാരന്‍ അസഭ്യം പറഞ്ഞിരുന്നുവെന്നു വിമല്‍ പറയുന്നു. സ്‌കൂട്ടറിനു പിന്നിലിരുന്ന തനൂജയെ വലിച്ചിറക്കാന്‍ ജീവനക്കാര്‍ ശ്രമം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വിമല്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ അസഭ്യ വര്‍ഷമായി. തുടര്‍ന്നു വാക്കേറ്റവും കയ്യേറ്റവും നടന്നു. ടോള്‍ പ്ലാസയിലെ കൂടുതല്‍ ജീവനക്കാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈക്കും തോളെല്ലിനും പരുക്കേറ്റു. ടോള്‍ ജീവനക്കാരന്‍ വിമലിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു. തുടര്‍ന്നു നാട്ടുകാര്‍ തന്നെ വിമലിനേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...