തൃശൂര്‍ : പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു. ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കുമാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. ഈ വാഹനങ്ങൾക്ക് അഞ്ച് രൂപയാണ് കൂട്ടുന്നത്. സെപ്തംബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് ടോൾ നിരക്ക് വർധിപ്പിച്ചത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കരാർ പ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാതെ അനധികൃതമായാണ് ടോൾ പിരിക്കുന്നതെന്നും 104 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് സിബിഐ കേസെടുത്തിരിക്കുന്നതിനിടെയാണ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം.
പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു
RECENT NEWS
Advertisment