തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസ പിരിവിന് എതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. നിര്‍മ്മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ദേശീയപാതയുടെ നിര്‍മ്മാണത്തിന് 721.17 കോടി ചെലവിട്ടു. ഈ വര്‍ഷം ജൂലായ് വരെ 801.60 കോടി രൂപ ലഭിച്ചുവെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. കരാറനുസരിച്ച് നിര്‍മ്മാണ ചിലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറക്കാന്‍ കരാര്‍ കമ്പിനി ബാധ്യസ്ഥരാണ്.
പാലിയേക്കര ടോള്‍ പ്ലാസ പിരിവിന് എതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
RECENT NEWS
Advertisment