ആറന്മുള : പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്.രാജന്‍. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പേരില്‍ ഫോട്ടോയെടുത്ത നിമിഷയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നതായി രാജന്‍ പറഞ്ഞു.
പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്തത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്ന് നിമിഷ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആചാരങ്ങൾ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തിൽ വിശ്വാസികൾക്കുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. ചിത്രം സോഷ്യൽ മീഡിയിൽ നിന്ന് പിൻവലിച്ചിരുന്നു.