റാന്നി : റാന്നിയില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. പുതുശേരിമല സുന്ദര ഭവനം വിശ്വനാഥന്‍ നായര്‍(50) ആണ് പിടിയിലായത്.10 പായ്ക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 നാണ് ഇയാള്‍ പിടിയിലായത്.
ഇട്ടിയപ്പാറയിലെ പ്രമുഖ സ്റ്റേഷനറി മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും പായ്ക്കറ്റുമായി പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പത്തനംതിട്ട ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്നു വ്യാപാര സ്ഥാപനമെന്ന് പോലീസ് പറഞ്ഞു.