കോന്നി : വ്യക്തിയല്ല വ്യക്തിത്വമാണ് പ്രധാനമെന്ന് ഭിന്ന ശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ ജഡ്ജ് എസ് എച്ച് പഞ്ചാപകേശൻ പറഞ്ഞു. കോന്നി എലിയറക്കലിൽ ഗാന്ധിഭവൻ ദേവലോകം ഭിന്നശേഷി പുനരധിവാസകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി ഉള്ളവരെ അഞ്ച് മിനിറ്റ് നേരം പോലും നമുക്ക് നോക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഗാന്ധിഭവൻ ഇത്തരം ആളുകളെ സംരക്ഷിക്കുന്നത്. മെന്റൽ ഡീസെബിലിറ്റി ഏറ്റവും വിഷമകരമായ ഒരു കാര്യമാണ്. ശരീരത്തിന് ഉണ്ടാകുന്ന അംഗ വൈകല്യങ്ങളെക്കാൾ ദുഖകരമായ കാര്യമാണ് മാനസിക വൈകല്യങ്ങൾ എന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരള വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദാ കമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് സെക്രട്ടറി അഡ്വ എം കെ സിനുകുമാർ മുഖ്യ സാന്നിധ്യം വഹിച്ചു.
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗങ്ങൾ ആയ ഫാ റോയ് മാത്യു വടക്കേൽ, ഫാ ജോർജ് ജോഷ്വ തുടങ്ങിയവർ ശ്രേഷ്ഠ സാന്നിധ്യം വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ കെ എൻ സത്യാനന്ദപണിക്കർ, കോൺഗ്രസ്സ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ് സന്തോഷ് കുമാർ,കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സി എസ് സോമൻപിള്ള, ഗാന്ധിഭവൻ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ, മഞ്ജു ഇലന്തൂർ തുടങ്ങിയവർ സംസാരിച്ചു.
മാധ്യമ പ്രവർത്തകരായ മനോജ് പുളിവേലിൽ, ശശി നാരായണൻ, ജയൻ തനിമ, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്യാം ലാൽ,പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ,വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് പ്രസിഡണ്ട് ഡി അനിൽ കുമാർ,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മാണിക്യൻ കോന്നി,കോന്നി ബാലിക സദനം പ്രസിഡണ്ട് ആർ പ്രദീപ് തുടങ്ങിയവരെ ആദരിച്ചു.