കലഞ്ഞൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി ; യുവതിയുടെ കൈപ്പത്തി അറ്റ് തൂങ്ങിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. ആക്രമണത്തിൽ വിദ്യയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവേറ്റു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഏലക്കുളം സ്വദേശിയായ ഭർത്താവ് വിദ്യയുടെ വീട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്. രാത്രി ഒമ്പതരയോടെയാണ് അക്രമം. കൈപ്പത്തി അറ്റ് തൂങ്ങിയ നിലയിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.

തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛൻ വിജയനും പരുക്കുണ്ട്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഏറെ നാളായി വിദ്യയുമായി പിണങ്ങി കഴിയുകയാണ് ഭർത്താവ് സന്തോഷ്. ഇവരുടെ വിവാഹമോചനം കോടതി പരിഗണനയിൽ ഇരിക്കെയാണ് ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് നിലവിൽ സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...