തെരുവ് നായ പ്രശ്നത്തിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തെരുവ് നായ പ്രശ്‍നം ഫലപ്രദമായി പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സർക്കാരിനൊപ്പം സുപ്രീം കോടതിയിൽ കേസിൽ കക്ഷി ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് അറിയിച്ചു. ജനങ്ങൾക്ക് ഭീതി കൂടാതെ തെരുവുകളിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുവാൻ ഉള്ള ഉത്തര വാദിത്വം പ്രാദേശിക ഭരണ കൂടം എന്ന നിലയിൽ ഗ്രാമ പഞ്ചായത്തിനുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് കേസിൽ കക്ഷി ചേരുന്നത്.

നിലവിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം കാണുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വളർത്തുനായകൾക്ക് വാക്സിനേഷനും സർട്ടിഫിക്കറ്റും ഗ്രാമ പഞ്ചായത്ത് നൽകി വരുകയാണ്. നായ ആക്രമണത്തിൽ പരുക്കേൽക്കുന്ന ഒരാൾക്ക് നഷ്ട പരിഹാരം നൽകേണ്ടത് ഗ്രാമ പഞ്ചായത്താണ്. നാടിൻറെ വികസന പ്രവർത്തനത്തിന് വേണ്ടി വിനിയോഗിക്കേണ്ട തുക തെരുവ് നായകൾക്ക് വേണ്ടി വിനിയോഗിക്കേണ്ട അവസ്ഥയാണിപ്പോൾ. വീട്ടിൽ വളർത്തുന്ന നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കാതിരിക്കാൻ ഉള്ള ബോധവൽക്കരണവും ജനങ്ങൾക്ക് നൽകും. കഴിഞ്ഞ ദിവസം അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...