ഇനി പറയുക മലയാളിയും കേരളവുമായി ബന്ധമില്ലെന്നാകും : വി മുരളീധരനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരന് മന്ത്രി വി ശിവന്കുട്ടിയുടെ പരിഹാസം.”മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. ‘മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്ന് ശിവന്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദമാണ് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ ഉയര്‍ത്തുന്നത്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശങ്ങള്‍. മഹാബലി ഐതിഹ്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഘോഷിക്കുന്ന ഓണത്തെ വാമനജയന്തിയാക്കി മാറ്റണമെന്ന് ബിജെപി ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. മതേതരമായി കേരളം ആഘോഷിക്കുന്ന ദേശീയ ഉത്സവമായ ഓണത്തെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...