ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ മേയ് 10-ന് ആരംഭിക്കുന്ന പഞ്ചപാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗതസംഘ ഓഫീസിന്‍റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിർവഹിച്ചു. സത്രസമിതി ചെയർമാൻ അഡ്വ. ബി.രാധാകൃഷ്ണ മേനോന്റെ അധ്യക്ഷതയിൽ രക്ഷാധികാരികളായ മാലേത്ത് സരളാദേവി, ആർ.എസ്.എസ്. വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, സത്രസമിതി കൺവീനറും ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറുമായ കെ.ബി.സുധീർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.അജികുമാർ, പാണ്ഡവീയ മഹാവിഷ്ണു സത്രസമിതി പബ്ലിസിറ്റി കൺവീനർ വി.സുരേഷ് കുമാർ, ബ്ലോക്ക് മെമ്പർ അനില സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചപാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു
RECENT NEWS
Advertisment