ചങ്ങനാശ്ശേരി ‘പുതുജീവന്‍’ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: ‘പുതുജീവന്‍’ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നടപടിയുമായി പായിപ്പാട് പഞ്ചായത്തും. കെട്ടിടത്തിനുള്ള ശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്ഥാപനത്തിന്റെ  ഡയറക്ടർ വി.സി ജോസഫിനോട് തിങ്കളാഴ്ച ഹാജരാകാൻ പായിപ്പാട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി കെട്ടിടം നിർമ്മിച്ചത് സംബന്ധിച്ച് സ്ഥാപനത്തിന്റെ  വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇത്.

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുതര നിയമലംഘനങ്ങളാണ് എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥാപനത്തിന് മെന്‍റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016 മുതൽ 2021 വരെ പ്രവർത്തിക്കുന്നതിന് സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റി അനുമതി നൽകിയിരുന്നു. സ്ഥാപനത്തെപ്പറ്റി പരാതികൾ ഉയർന്നതിനാൽ 2019 ൽ ഇത് റദ്ദാക്കി. പഴയ അനുമതിയുടെ പകർപ്പ് കാണിച്ചാണ് പിന്നീട് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ  നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്നും എ.ഡി.എം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ചികിത്സയിലുണ്ടായിരുന്ന 33 പേർ മരിച്ചത് അമിത മരുന്ന് ഉപയോഗം മൂലമാണോ എന്ന് കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്തേവാസികളെ പാർപ്പിച്ചിരിക്കുന്നതെന്നും സ്ഥാപനം നടത്തുന്ന പരിസര മലിനീകരണത്തെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്. എഡിഎം സമർപ്പിച്ച റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...