Saturday, July 5, 2025 12:38 pm

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പാണ് ഇന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്.

28ന് മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേയും 29 ന് കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തിലേയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്.

ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(ചീക്കനാല്‍), നാല്(പറയനാലി), അഞ്ച്(മണ്ണാറമല), 10(മുള്ളനിക്കാട്), 11(പന്ന്യാലി), 13(ഓമല്ലൂര്‍ ടൗണ്‍). പട്ടികജാതി സ്ത്രീ സംവരണം: രണ്ട്(ഐമാലി വെസ്റ്റ്). പട്ടികജാതി സംവരണം : 12(ആറ്റരികം)

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(മുട്ടത്തുകോണം), ആറ്(വെട്ടോലിമല), 11(അമ്പലക്കടവ്), 13(ഊന്നുകല്‍), 14(നല്ലാനിക്കുന്ന്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ഉമ്മിണിക്കാവ്), എട്ട്(മഞ്ഞിനിക്കര). പട്ടികജാതി സംവരണം: ഒന്‍പത് (മാത്തൂര്‍)

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: രണ്ട്(തുമ്പോന്തറ), മൂന്ന്(ഓലിയ്ക്കല്‍), അഞ്ച്(ഇടപ്പരിയാരം), എട്ട്(അരീക്കല്‍), 10(വലിയവട്ടം), 13(പുളിന്തിട്ട). പട്ടികജാതി സ്ത്രീ സംവരണം: 12 (ഇലന്തൂര്‍ വെസ്റ്റ്). പട്ടികജാതി സംവരണം: ഒന്‍പത് (മണ്ണുംഭാഗം)

ചെറുകോല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(കച്ചേരിപ്പടി), അഞ്ച്(ചാക്കപ്പാലം), ഒന്‍പത്(കുടിലുമുക്ക്), 10(അന്ത്യാളന്‍കാവ്), 11(കാട്ടൂര്‍പേട്ട), 12(കൊറ്റനല്ലൂര്‍), 13(ചണ്ണമാങ്കല്‍). പട്ടികജാതി സംവരണം: നാല് (പുതമണ്‍)

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: മൂന്ന് (മേലുകര കിഴക്ക്), ആറ്(കുരങ്ങുമല), എട്ട്(ചേക്കുളം), ഒന്‍പത്(വഞ്ചിത്രമല), 11(കുന്നത്തുകര), 12(തെക്കേമല ടൗണ്‍), 13(കോഴഞ്ചേരി ടൗണ്‍). പട്ടികജാതി സംവരണം: ഒന്ന് (കീഴുകര)

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(മല്ലപ്പുഴശ്ശേരി വടക്ക്), രണ്ട്(പേരപ്പൂര്‍), മൂന്ന്(ഒന്തേക്കാട് വടക്ക്), ഒന്‍പത്(കുഴിക്കാല കിഴക്ക്), 12(കാഞ്ഞിരവേലി), 13(മല്ലപ്പുഴശ്ശേരി തെക്ക്). പട്ടികജാതി സ്ത്രീ സംവരണം: 10(കുഴിക്കാല പടിഞ്ഞാറ്). പട്ടികജാതി സംവരണം: ആറ് (കാരംവേലി)

നാരങ്ങാനം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(വലിയകുളം), രണ്ട്(കണമുക്ക്), മൂന്ന്(മഠത്തുംപടി), നാല്(ആലുങ്കല്‍), അഞ്ച്(അന്ത്യാളന്‍കാവ്), 11(തോന്നിയാമല), 13(മഹാണിമല). പട്ടികജാതി സംവരണം: ഏഴ് (ഇളപ്പുങ്കല്‍)

പന്തളം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: രണ്ട്(മന്നംനഗര്‍), 10(മല്ലിക), 12(പൊങ്ങലടി), 13(ചെറുലയം), 14(പറന്തല്‍). പട്ടികജാതി സ്ത്രീ സംവരണം: ഏഴ്( പാറക്കര), എട്ട്(മങ്കുഴി). പട്ടികജാതി സംവരണം: 11(മാമ്മൂട്)

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: നാല്(മാമ്പിലാലി വടക്ക്), ഏഴ്(വിജയപുരം കിഴക്ക്), എട്ട്(നടുവിലേമുറി കിഴക്ക്), 10(വിജയപുരം), 13(മുട്ടം പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(മാമ്പിലാലി തെക്ക്), ഒന്‍പത്(തുമ്പമണ്‍). പട്ടികജാതി സംവരണം: 12(മുട്ടം)

കുളനട ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(മാന്തുക), ഏഴ്(പാണില്‍), 11(ഉളനാട്), 12(പനങ്ങാട്), 14 (കുളനട), 16(ഞെട്ടൂര്‍). പട്ടികജാതി സ്ത്രീ സംവരണം: എട്ട്(പുന്നക്കുന്ന്), 15(കുളനട വടക്ക്). പട്ടികജാതി സംവരണം: മൂന്ന്(ഉള്ളന്നൂര്‍)

ആറന്മുള ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: ഒന്ന്(ആറാട്ടുപുഴ), നാല്(ഇടയാറന്‍മുള), അഞ്ച്(കളരിക്കോട്), എട്ട്(നാല്‍ക്കാലിക്കല്‍), 10(മണപ്പള്ളി), 11(ഗുരുക്കന്‍കുന്ന്), 15(കോട്ട പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: 14(കോട്ട കിഴക്ക്), 18(നീര്‍വിളാകം). പട്ടികജാതി സംവരണം: ഏഴ്(ആറന്മുള കിഴക്ക്), 16(കുറിച്ചിമുട്ടം തെക്ക്)

മെഴുവേലി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണം: മൂന്ന്(കുറിയാനിപള്ളി), ആറ്(മൂലൂര്‍), ഏഴ്(മാരാമണ്‍), ഒന്‍പത്(കയ്യംതടം), 12(മെഴുവേലി). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ആലക്കോട്), 10(നെടിയകാല). പട്ടികജാതി സംവരണം: രണ്ട്(കൂടുവെട്ടിക്കല്‍)

പറക്കോട് ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: രണ്ട്(പൂതങ്കര പടിഞ്ഞാറ്), നാല്(പൂതങ്കര കിഴക്ക്), ഏഴ്(മാരൂര്‍ തെക്ക്), ഒന്‍പത്(മാരൂര്‍ കാട്ടുകാല), 11(കുന്നിട കിഴക്ക്), 12(കുന്നിട പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: ഒന്ന് (മങ്ങാട് വടക്ക്), 13(ഇളമണ്ണൂര്‍ കിഴക്ക്). പട്ടികജാതി സംവരണം: അഞ്ച്(മാരൂര്‍ വടക്ക്)

ഏറത്ത് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: ഒന്ന്(മണക്കാല), രണ്ട്(വെള്ളാരംകുന്ന്), നാല്(പരുത്തപ്പാറ), അഞ്ച്(മുരുകന്‍കുന്ന്), ആറ്(കിളിവയല്‍), 13(ചൂരക്കോട്), 16(തുവയൂര്‍ വടക്ക്). പട്ടികജാതി സ്ത്രീ സംവരണം: 14(ശ്രീനാരായണപുരം), 15(അന്തിച്ചിറ). പട്ടികജാതി സംവരണം: ഏഴ്(വയലാ)

ഏഴംകുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: രണ്ട്(വെള്ളപ്പാറമുരുപ്പ്), ആറ്(നെടുമണ്‍), എട്ട്( കൈതപ്പറമ്പ്), ഒന്‍പത്(കടിക), 10(കളമല), 11(ഇളംഗമംഗലം), 13(ഏനാത്ത് പടിഞ്ഞാറ്), 16(കുതിരമുക്ക്).
പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് (തൊടുവക്കാട്), 18(അറുകാലിക്കല്‍ പടിഞ്ഞാറ്). പട്ടികജാതി സംവരണം: നാല്(ഏഴംകുളം)

കടമ്പനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: അഞ്ച്(മാഞ്ഞാലി), ഏഴ്(മുടിപ്പുര), എട്ട്(ദേശക്കല്ലുംമൂട്), ഒന്‍പത്(വേലുത്തമ്പിദളവ), 12(പാണ്ടിമലപ്പുറം), 16(തുവയൂര്‍), 17(കല്ലുകുഴി). പട്ടികജാതി സ്ത്രീ സംവരണം: ഒന്ന്(ഗണേശ വിലാസം), രണ്ട്(നെല്ലിമുകള്‍). പട്ടികജാതി സംവരണം: 11(മണ്ണടി താഴം)

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: മൂന്ന്(മുറിഞ്ഞകല്‍), അഞ്ച്(അതിരുങ്കല്‍), ഏഴ്(തട്ടാക്കുടി), എട്ട്(പാടം), ഒന്‍പത്(മാങ്കോട്), 10(സ്റ്റേഡിയം), 14(ഇടത്തറ), 18(കൂടല്‍ ടൗണ്‍). പട്ടികജാതി സ്ത്രീ സംവരണം: 17(കെഐപി), 19(നെല്ലിമുരുപ്പ്). പട്ടികജാതി സംവരണം: 12(കലഞ്ഞൂര്‍ ഈസ്റ്റ്)

കൊടുമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: ഒന്ന്(ചന്ദനപള്ളി), രണ്ട്(അന്തിച്ചന്ത), മൂന്ന്(അങ്ങാടിക്കല്‍ വടക്ക്), അഞ്ച്(ഒറ്റത്തേക്ക്), എട്ട്(മണക്കാട്), 12(ചിരണിക്കല്‍), 15(ഐയ്ക്കാട് പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: നാല്(ആറ്റുവാശേരി), 17(പട്ടംത്തറ). പട്ടികജാതി സംവരണം: ആറ് (വയണക്കുന്ന്), 16(ഐയ്ക്കാട് വടക്ക്).

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: രണ്ട്(മേക്കുന്ന്), അഞ്ച്(പുള്ളിപ്പാറ), ആറ്(ആലുംമൂട്), ഏഴ്(പഴകുളം), എട്ട്(തെങ്ങുംതാര), ഒന്‍പത്(മേലൂട്), 14(പെരിങ്ങനാട്), 15(ചാല), 22(തോട്ടുവ), 23(കൈതക്കല്‍). പട്ടികജാതി സ്ത്രീ സംവരണം: 13(പോത്തടി), 21(തെങ്ങമം). പട്ടികജാതി സംവരണം: 10(അമ്മകണ്ടകര), 16(പാറക്കൂട്ടം).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...