Tuesday, April 23, 2024 6:56 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐ.എച്ച്.ആര്‍.ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജ്; ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
പ്രവേശന പരീക്ഷാ കമ്മീഷണര്‍ (കേരള) യുടെ വിജ്ഞാപന പ്രകാരം കീം (കെഇഎഎം) 2020 ന് ഓപ്ഷന്‍ നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ ഐ.എച്ച്.ആര്‍.ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജ്, മണക്കാലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓപ്ഷന്‍ നല്‍കാനുളള സൗകര്യവും, സംശയ നിവാരണവും കോളജിലേക്കുളള പ്രവേശനവും സംബന്ധിച്ച വിവരങ്ങള്‍ ഈ സെന്ററിലൂടെ സൗജന്യമായി നേടാം. വിശദ വിവരങ്ങള്‍ക്ക് 9496469239 (ഫെസിലിറ്റേഷന്‍ സെന്റര്‍) 8547005100പ്രിന്‍സിപ്പല്‍) എന്നീ നമ്പരുകളില്‍ വിളിക്കാം.

ഡിഎല്‍എസ്എ യിലേക്ക് വാഹനം ആവശ്യമുണ്ട്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ(ഡിഎല്‍എസ്എ)നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുളള ഒരു കാര്‍ (സൈലോ, ഇന്നോവ, ഇത്തരത്തിലുള്ള മറ്റു വാഹനങ്ങള്‍) മാസ വാടക വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയില്‍ വാഹനം നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 15 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭിക്കണം. വാഹനം 2015 നു ശേഷം രജിസ്ട്രേഷന്‍ നടന്നതായിരിക്കണം. ക്വട്ടേഷന്‍ ഫോറം, നിബന്ധനകള്‍ എന്നിവ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭിക്കും. ഫോണ്‍: 0468-2220141.

ആശുപത്രി ഉപകരണങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് ഉപയോഗിക്കുന്നതിന് വിവിധ ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കോന്നി എന്ന മേല്‍വിലാസത്തില്‍ ഒക്ടോബര്‍ 19ന് വൈകുന്നേരം നാലിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്ന് പ്രവര്‍ത്തി സമയങ്ങളില്‍ അറിയാം.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം
പത്തനംതിട്ട ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി , പി.ജി കോഴ്‌സുകളില്‍ പഠനം നടത്തി മികച്ച വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും 2020-21 സാമ്പത്തിക വര്‍ഷം പ്രത്യേക പ്രോത്സാഹന ധനസഹായപദ്ധതി നടപ്പാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും, അസല്‍ മാര്‍ക് ലിസ്റ്റിന്റെയും, ഡിഗ്രി/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെയും, അപേക്ഷകന്റെ പേരിലുളള ബാങ്ക് പാസ്ബുക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുമായി നേരിട്ടോ 04735 221044 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.

കോവിഡ് ധനസഹായം; തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ നാളിതുവരെ കോവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട കോവിഡ് സൗജന്യ ധനസഹായമായ 1000 രൂപ ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. പുതിയതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും 2020 ഒക്ടോബര്‍ 31 വരെ ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

എന്‍ട്രസ് സൗജന്യ പരിശീലനം
2019-20 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ്, കണക്ക് വിഷയങ്ങള്‍ എടുത്ത് കുറഞ്ഞത് നാല് വിഷയങ്ങള്‍ക്കെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2021 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറാവുന്നതിനായി ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന (ഓണ്‍ലൈന്‍ ക്ലാസുകള്‍) നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.താല്‍പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന പക്ഷം സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്നതിനുളള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷാ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. പരിശീലനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പ്/ സ്മാര്‍ട്ട്‌ഫോണ്‍/ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉളളവരായിരിക്കണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.
.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

0
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന്...

റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാൻ ശ്രമം ; കെഎസ്ആർടിസി കണ്ടക്ടറുടെ...

0
വയനാട്: കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം...

അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടെ മഴ, കടലാക്രമണ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു ;...

0
തിരുവനന്തപുരം : ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി...