Saturday, May 4, 2024 7:41 am

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞു.

ആലപ്പുഴയിൽ ഞാൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാ‍ര്‍ ആരോപണം ഉന്നയിക്കുന്നത്. നന്ദകുമാര്‍ എന്നെ രണ്ട് വര്‍ഷം മുൻപ് തൃശ്ശൂരിൽ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മിൽ നിന്നും ബിജെപിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയിൽ ചേര്‍ക്കാൻ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാര്‍. സിപിഎമ്മിനെ പിള‍ർക്കാൻ ശ്രമിച്ചു. പിണറായി ഒഴിച്ച് ആകെ കിട്ടിയാലും ഞങ്ങൾ സ്വീകരിക്കും. നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുളള ഹിസ്റ്ററി പഠിക്കും. എന്നാൽ ദല്ലാൾ കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാൻ ചോദിച്ചത്. എം വി ഗോവിന്ദന്റെ യാത്ര നടക്കുമ്പോൾ തന്റെ രാമനിലയത്തിലെ മുറിയിൽ ഉന്നത സിപിഎം നേതാവ് വന്നു ചർച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാർ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളർത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറ‌ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കും...

റോഡ് വികസനത്തിനും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി മുറിച്ച മരങ്ങള്‍ക്ക് പകരം ബൈപ്പാസ് മീഡിയനില്‍ വൃക്ഷത്തൈകളെത്തും

0
തിരുവനന്തപുരം : വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ-...

നിജ്ജറിൻ്റെ കൊലപാതകം : അറസ്റ്റിലായത് ഇന്ത്യൻ പൗരന്മാർ ; ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ...

0
ഒട്വാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് ഇന്ത്യൻ...

റാലിയിൽ കുട്ടികൾ ; അമിത്ഷാക്കെതിരെ പരാതി നൽകി കോൺ​ഗ്രസ് ; പോലീസ് കേസെടുത്തു

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺ​ഗ്രസ്...