തിരുവനന്തപുരം : വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന പാതകള്‍ക്കിരുവശവുമുള്ള മിക്ക മരങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. റോഡ് വികസനത്തിനും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി മുറിച്ച മരങ്ങള്‍ക്ക് പകരം തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും പലതും കരിഞ്ഞുണങ്ങി. പരിപാലനക്കുറവും റോഡുകളിലെ നിര്‍മ്മാണം തുടരുന്നതുമാണ് മിക്കയിടത്തും തിരിച്ചടിയായത്. ഈ സാഹചര്യത്തിൽ ദേശീയ, സംസ്ഥാന പാതകളിലും കഴക്കൂട്ടം – കോവളം ബൈപ്പാസിലെ മീഡിയനുകളിലും വൃക്ഷത്തൈ വയ്ക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടിയിട്ടുണ്ടെന്ന് ഹരിത കേരള മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് പറഞ്ഞു. ദേശീയ പാതയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതിനു മുറയ്ക്ക് ജൂണ്‍ അഞ്ചിന് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























