പത്തനംതിട്ട : പന്തളത്ത് കടയ്ക്കാട് ഇന്ത്യൻ ബാങ്കിന്റെ എ റ്റി എമ്മിൽ മോഷണശ്രമം നടത്തി ഒളിവില്‍പ്പോയ ആള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ സ്വദേശി റഹ്മാൻ അലി (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12 ന് വെളുപ്പിനെ 2.45 നായിരുന്നു സംഭവം നടന്നത്. എ റ്റി എം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ പ്രതി ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു.
സംഭവത്തിന്റെ സിസിറ്റിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 9 വർഷമായി കടയ്ക്കാട് പ്രദേശത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പന്തളം എസ്എച്ച് ഒ എസ് ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ ആർ ശ്രീകുമാർ, സി പി ഒ മാരായ സുബീക്ക്, അമീഷ്, സഞ്ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.