പന്തളം ബസ് സ്റ്റാന്‍റ് മാറ്റം ; അടുത്ത കടമ്പ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന

For full experience, Download our mobile application:
Get it on Google Play

പന്തളം : കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന്‌ സമീപത്തേക്ക് നഗരസഭാ ബസ്‌സ്റ്റാൻഡ് മാറ്റുന്നതിനുള്ള അടുത്ത കടമ്പ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. പുതുവർഷ സമ്മാനമായി പന്തളം നിവാസികൾക്ക് 2024 ജനുവരി ഒന്നിന് നഗരസഭാ ബസ്‌സ്റ്റാൻഡ് നൽകുമെന്നായിരുന്നു നഗരസഭാ അധികാരികാരികളുടെ വാക്ക്. ഒരുവർഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് സ്റ്റാൻഡ്‌ മാറ്റത്തിനുള്ള അനുമതി ലഭിക്കാതിരുന്നത്. ശൗചാലയവും കാത്തിരുപ്പുകേന്ദ്രവും പണി പൂർത്തിയായപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായി. പിന്നീട് ഓണത്തിന് ഇവിടം കാർണിവൽ നടത്താനായി വാടകയ്ക്കും നൽകി.

സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ഉണ്ടായിരുന്ന മത്സ്യ സ്റ്റാളുകളിൽ 12 മുറികൾ കാത്തിരിപ്പ് കേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇവിടെയുള്ള നാല് മുറികൾ കടമുറികളാക്കും ഇതിന്റെ എതിർഭാഗത്തുള്ള പഴയകെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികളാക്കും ഇവിടെ ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗമായിരുന്ന ശൗചാലയം അതിർത്തി നിർണയിച്ചപ്പോൾ നഗരസഭയുടെ സ്ഥലത്തായിരുന്നു. ഇത് വൃത്തിയാക്കി, പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയമാക്കി മാറ്റി. കരാറും നൽകി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...