പന്തളം : ആർക്കുംവേണ്ടാത്ത ഇടിഞ്ഞുവീഴാറായ പഴയ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ പേരുമാറ്റാൻപോലും അധികൃതർക്കായിട്ടില്ല. നഗരസഭയായശേഷം രണ്ട് ഭരണസമിതികൾ അധികാരമേറ്റിട്ടും സ്ഥാപനത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. പന്തളത്തിന്റെ ഹൃദയഭാഗത്ത് ഇങ്ങനെയൊരു വായനശാലയുണ്ടെന്ന് ആർക്കും അറിയില്ല. വല്ലപ്പോഴും തുറന്നിരുന്ന വായനശാലയ്ക്ക് സ്ഥിരമായി താഴുവീണിട്ട് രണ്ടുമാസമായി. പന്തളത്തെ പഴയ കമ്യൂണിറ്റി ഹാളിന്റെ മുകളിലത്തെ നിലയിൽ ആരും കടന്നുചെല്ലാൻപോലും മടിക്കുന്ന വൈദ്യുതിയില്ലാത്ത ചോർച്ചയുള്ള മുറിക്കുള്ളിൽ പൊടിപിടിച്ച് കുറെ പുസ്തകങ്ങൾ. വായനശാല പ്രവർത്തിക്കുന്ന മുകളിലത്തെ നിലയിലേക്ക് കയറാനുള്ള വഴി തുറന്നുതന്നെ കിടക്കുന്നു.
91-ൽ തുടങ്ങിയ വായനശാലയ്ക്ക് ഇതുവരെ ലൈബ്രറി കൗൺസിലിന്റെ അംഗീകാരംപോലും ലഭിച്ചിട്ടില്ല. നാലായിരത്തോളം പുസ്തകം ഉണ്ടെന്നാണ് കണക്ക്. വൃത്തിയുള്ള ഒരു കെട്ടിടത്തിലേക്ക് ഇത് മാറ്റുകയും നല്ലൊരു ബോർഡും വെച്ചാൽ ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് ആരെങ്കിലും തിരിച്ചറിയുമായിരുന്നു. അതിനുപോലും നഗരസഭാ അധികാരികൾ ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരം. വായനശാലയ്ക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ഭരണാധികാരികളെ സമീപിച്ചിരുന്നുവെങ്കിലും ഇതിന്റെ പേപ്പറുകളൊന്നം ശരിയാക്കിയില്ല. നഗരസഭാ ഡയറക്ടറുടെ അനുമതിപത്രം ഉൾപ്പെടെയുള്ള പേപ്പറുകൾ സമർപ്പിച്ചാൽ അംഗീകാരം ലഭിക്കുമെങ്കിലും അധികാരികൾക്ക് ഇതിലൊന്നും താത്പര്യമില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033