ആമസോൺ പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ് ; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു‌: പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്. സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്‌സൽ എത്തി. ഇത് തുറക്കുന്നത് മൊബൈൽ ക്യാമറയിൽ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു എന്നാണ് ദമ്പതികൾ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി.

കമ്പനി ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു. പിടികൂടിയ പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു. പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികൾ പറയുന്നത്. പാഴ്സലിനുള്ളിൽ പാമ്പ് കയറാനിടയായത് കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...